2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

 

പരിഭാഷ - 3
ബാലകൃഷ്ണൻ മൊകേരി
പവിഴപ്പുറ്റുകൾ
.................................
ആളിക്കത്തുന്ന പന്തത്തിലെ
ജ്വാലാ ദളങ്ങൾ പോലെ
നീളം കുറഞ്ഞ
തിളങ്ങുന്ന സ്വർണ്ണ മുടിയുള്ള
കാത്തീ,
ഐർ തടാകത്തിലെ
മഞ്ഞുപാളിയിൽ
പുലരിയിലെ വെയിലേറ്റ പോലെ
അരുണാഭമാകുന്ന കവിളുകളുള്ളവളേ
കാത്തീ,
നിൻ്റെ കണ്ണുകൾ
ആറ്റോളിലെ നീലജലാശയം
നിൻ്റെ പ്രണയം
പവിഴ പോളിപ്പുകളായി
മേല്കുമേൽ വളർന്ന്
ജീവിതക്കടലിൽ
ആറ്റോളെന്ന പവിഴദ്വീപവലയങ്ങളാവുമ്പോൾ
ഞാനിതാ പവിഴരോധികയായി
സംരക്ഷണഭിത്തികൾ തീർക്കുന്നു
നമ്മുടെ പ്രണയപ്പുറ്റുകൾ
പവിഴപ്പുറ്റുകളായി
കാലത്തെ അതിജീവിക്കുന്നു.
................,,,,,..............,,,,.................
Padmanabhan Blathoor, Pradeep K and 57 others
33 Comments
Like
Comment
Share

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ