2020, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

 പരിഭാഷകള്‍ 1

ദാമ്പത്യം


നോക്കൂ,
കഴിഞ്ഞ അറുപതുകൊല്ലമായി
നിന്നെ ഞാൻ
സഹിച്ചുകൊണ്ടിരിക്കയാണ്.
എന്റെയുള്ളിൽ നിന്നോട്
സ്നേഹത്തിന്റെ ഒരുതരിപോലുമില്ല
മനസ്സിൽ നിന്നോടുള്ള വിദ്വേഷം വളര്ന്ന്
ഒരു രാക്ഷസിയായി മാറിയിരിക്കുന്നു.
അത് വാപിളര്ന്ന്
നിന്നെ വിഴുങ്ങിക്കളയുംമുൻപ്
എങ്ങോട്ടെങ്കിലും കടന്നുപോകൂ
"എന്റെയവസ്ഥയും
അതുപോലെത്തന്നെ,
വൃദ്ധൻ പറഞ്ഞു
എന്റെയുള്ളിലെ രാക്ഷസനും
നിന്റെ രാക്ഷസിയും തമ്മിൽ
ഇനി ഏറ്റുമുട്ടിക്കൊണ്ടിരിക്കട്ടെ
നമുക്കതിനെ
ദാമ്പത്യമെന്നു പേരിട്ട്
മിണ്ടാതിരിക്കാം"
............................................
പരിഭാഷ :ബാലകൃഷ്ണൻ മൊകേരി