2020, ജൂൺ 1, തിങ്കളാഴ്‌ച

ഐശ്വര്യം
ബാലകൃഷ്ണൻ മൊകേരി

അടിച്ചുവാരിത്തീയിട്ടൂ,
വെടിപ്പാക്കീ പരിസരം
വീടിൻെറയകവും നന്നാ-
യാദർശതുല്യമാക്കിനേൻ,
എത്ര സുന്ദരമാണെൻെറ
ഭവനം,ചുറ്റുപാടുകള്!
എന്നാലും,,ഞാനുണ്ടവിടെ-
യെന്നെക്കൊണ്ടു തുലഞ്ഞുഞാൻ!
ഉമ്മറച്ചുമരിന്മേൽ ഞാൻ
കോറിവെച്ച,തിലിങ്ങനെ :-
ഈ വീടിൻ പരമൈശ്വര്യം
ഞാനാ,ണിതിന്നഭംഗിയും !
……………………………………………………1-6-20