2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

സ്നേഹം
 അയല്‍ വീടിനുനേരെ
ബോംബെറിയാനൊരുങ്ങുന്ന
നല്ല സമരിയക്കാരനോട്
ദൈവപുത്രന്‍ ചോദിച്ചു :-
അയല്‍ക്കാരനെ
അവനവനെപ്പോലെ
സ്നേഹിക്കണമെന്നല്ലയോ
വചനം ?
ബോംബാളന്‍ പറയുന്നു :-
ദൈവപുത്രാ ശരിയാണ്,
അവിടുത്തെ വചനങ്ങള്‍
എപ്പോഴുമെപ്പോഴും ശരിമാത്രമാണ്.
അയല്‍ക്കാരനെ
എന്നെപ്പോലെ തന്നെ
കാണുന്നതിനാലാണ്
ആത്മഹത്യയ്ക്കായി
ഞാന്‍
ഈ മാര്‍ഗ്ഗംതന്നെ കൈക്കൊണ്ടത്!