2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

 



പരിഭാഷ - 2
ബാലകൃഷ്ണൻ മൊകേരി
നഗ്നൻ
..................
ട്രാമിലും ഫ്ലൈറ്റിലും
ഓഫീസിലും
പാർട്ടികളിലുമെല്ലാം
തുണിയുടുക്കാതെ നടക്കാൻ
ഞാനാശിക്കുന്നു !
വീട്ടിലും തെരുവിലും
പബ്ബിലും കടൽക്കരയിലുമെല്ലാം
കാറ്റിൻ്റെ ലാളനയേറ്റ്
അങ്ങനെ........
മോഹമുണ്ടെങ്കിലും
ചെയ്യാതിരിക്കുന്നത്
അപ്പോൾ നിങ്ങളാവും
നഗ്നനായിത്തീരുക
എന്നോർത്ത് മാത്രം !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ