സ്നേഹം
ഭര്‍ത്താവ് മരിച്ചു.വര്‍ഷങ്ങളായി
തുടരുന്ന അടിമത്തത്തില്‍നിന്ന് രക്ഷപ്രാപിച്ച ഭാര്യയ്ക്ക് സന്തോഷം
അടക്കാനായില്ല.അവര്‍,മനസ്സിന്റെ ഉള്ളില്‍നിന്ന്
പൊട്ടിപ്പുറപ്പെടാനൊരുങ്ങുന്നൊരു സന്തോഷച്ചിരി,ഏറെ ശ്രമപ്പെട്ട്, ഒരു
കരച്ചിലാക്കിമാറ്റുകയായിരുന്നു ! എങ്കിലും, അത്യാഹ്ലാദത്തിന്റെ
രക്തസമ്മര്‍ദ്ദം അവരുടെ ഹൃദയത്തേയും നിശ്ചലമാക്കി.
ആളുകള്‍ പറഞ്ഞു :-
ആളുകള്‍ പറഞ്ഞു :-
കണ്ടോ, എന്തൊരു സ്നേഹമായിരുന്നു ആ സ്ത്രീക്ക് ഭര്‍ത്താവിനോട്. കണ്ടില്ലേ, ദുഃഖം സഹിക്കാനാവാതെ ആ പാവം മരിച്ചുപോയി !
മരണവീട്ടിലൂടെ കടന്നുപോയ കാറ്റിന്റെ ചിരി കേട്ടവര്‍ക്ക്,അതും ഒരു കരച്ചിലാണെന്നേ തോന്നിയുള്ളൂ!
മരണവീട്ടിലൂടെ കടന്നുപോയ കാറ്റിന്റെ ചിരി കേട്ടവര്‍ക്ക്,അതും ഒരു കരച്ചിലാണെന്നേ തോന്നിയുള്ളൂ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ