എന്റെ ചുണ്ടിനും
നിന്റെ കാതിനുമിടയില്‍
എന്തൊക്കെയോ സംഭവിക്കുന്നുണ്ട്,
അല്ലെങ്കില്‍,നീയെങ്ങനെയാണ്
ഞാന്‍ പറയാത്തതു കേള്‍ക്കുക ?
എന്റെ ചൂണ്ടു വിരലിനും
നിന്റെ നോട്ടത്തിനുമിടയില്‍
അദൃശ്യമായ
ബഹുവര്‍ണ്ണ -രൂപദര്‍ശിനികളുണ്ട്
അതാണു നീ
ഞാന്‍ കാണിക്കാത്തതു കാണുന്നത് !
എന്റെ സ്പര്‍ശത്തിനും
നിന്റെ പൊട്ടിത്തരിക്കലിനുമിടയില്‍
അലയടിക്കുന്നൊരു സാഗരമുണ്ട്,
അതിലാണ് നീയെപ്പോഴും
യേശുവിനെപ്പോലെ നടന്നു വരുന്നത് !
നിനക്കായ് തുറന്നുവെച്ച
പൂമുഖ വാതിലിലൂടെ വരാതെ
നീ വരുന്നത് , പൊടുന്നനെ
പിന്നിലെ കിളിവാതിലിലൂടെ!
ഞാനൊരുക്കി വെച്ച
സദ്യവട്ടം തൊടാതെ,
കഴുകിക്കമഴ്ത്തിയ കലത്തിലെ
ശാകോദനം തേടുന്നു നീ !
എങ്കിലും,
നിന്റെ അമൂര്‍ത്തമായ മേഘശില്പങ്ങള്ക്ക്
പറന്നു നടക്കാനായി
എന്റെ ആകാശം ഞാന്‍
തുറന്നു വെക്കുകയാണ്.
നിന്റെ കാതിനുമിടയില്‍
എന്തൊക്കെയോ സംഭവിക്കുന്നുണ്ട്,
അല്ലെങ്കില്‍,നീയെങ്ങനെയാണ്
ഞാന്‍ പറയാത്തതു കേള്‍ക്കുക ?
എന്റെ ചൂണ്ടു വിരലിനും
നിന്റെ നോട്ടത്തിനുമിടയില്‍
അദൃശ്യമായ
ബഹുവര്‍ണ്ണ -രൂപദര്‍ശിനികളുണ്ട്
അതാണു നീ
ഞാന്‍ കാണിക്കാത്തതു കാണുന്നത് !
എന്റെ സ്പര്‍ശത്തിനും
നിന്റെ പൊട്ടിത്തരിക്കലിനുമിടയില്‍
അലയടിക്കുന്നൊരു സാഗരമുണ്ട്,
അതിലാണ് നീയെപ്പോഴും
യേശുവിനെപ്പോലെ നടന്നു വരുന്നത് !
നിനക്കായ് തുറന്നുവെച്ച
പൂമുഖ വാതിലിലൂടെ വരാതെ
നീ വരുന്നത് , പൊടുന്നനെ
പിന്നിലെ കിളിവാതിലിലൂടെ!
ഞാനൊരുക്കി വെച്ച
സദ്യവട്ടം തൊടാതെ,
കഴുകിക്കമഴ്ത്തിയ കലത്തിലെ
ശാകോദനം തേടുന്നു നീ !
എങ്കിലും,
നിന്റെ അമൂര്‍ത്തമായ മേഘശില്പങ്ങള്ക്ക്
പറന്നു നടക്കാനായി
എന്റെ ആകാശം ഞാന്‍
തുറന്നു വെക്കുകയാണ്.
എന്റെ ചുണ്ടിനും
മറുപടിഇല്ലാതാക്കൂനിന്റെ കാതിനുമിടയില്‍
എന്തൊക്കെയോ സംഭവിക്കുന്നുണ്ട്,
ശരിയാണ് .പറയാന്‍ കഴിയാത്ത എന്തെല്ലാമോ .......എങ്കിലും കണ്ടെത്തലിനു സുഖമുണ്ട് ,സംതൃപ്തമായ ഒരാത്മ നിര്‍വൃതി.അതിനുള്ള അന്വേഷണം തുടരുക.എല്ലാവിധ ആശംസകളും.