2021 ഓഗസ്റ്റ് 24, ചൊവ്വാഴ്ച

 പതാക

-ബാലകൃഷ്ണൻ മൊകേരി
രാവിലെൻ ചുമരിൽ വരച്ചുഞാൻ
കാറ്റിലിളകുന്നൊരു
അരുമയാം മൂവര്‍ണ്ണക്കൊടി.
അതിനടിയിൽ,
സ്വാതന്ത്ര്യദിനാശംസകളെന്ന്
സുവര്‍ണ്ണലിപികളിലെഴുതിവെച്ചു!
രാവിലെയുണര്‍ന്നുനോക്കുമ്പോള്‍,
കൊടിയിലൊരു വലിയ ചിലന്തിവല
തുഷാരമാലയണിഞ്ഞു തിളങ്ങുന്നു!
അതിലെവിടെയോ,
ഒളിഞ്ഞുനില്ക്കുന്ന കൊതിക്കണ്ണുകള്‍!
വലയിലൊരു ചിത്രശലഭത്തിന്റെ
ചേതനയറ്റഭംഗി
കാറ്റിലിളകിക്കൊണ്ടിരിക്കുന്നു!
********************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ