2020 ഡിസംബർ 8, ചൊവ്വാഴ്ച

 പരിഭാഷ 20

ക്രിട്ടിസിസം
ബാലകൃഷ്ണൻ മൊകേരി

വിമര്‍ശകൻ പറഞ്ഞു :
വില്യം ഷേക്സ് സ്പിയര്‍, അയാളാണ്കവി.
വേര്‍ഡ്സ് വര്‍ത്ത്,വില്യം ബ്ലേക്‍
കീറ്റ്സ്,ഷെല്ലി,മിൽട്ടൻ,
ട്.എസ്.എലിയറ്റ്,
ചോസര്‍,ബൈറൻ പ്രഭു
ബ്രൗണിംഗ്
ഹോ !
അതായിരുന്നു കവിത.
അതിനുശേഷം
എന്തു കവിത, ഏതു കവിത !?
ഇല്ല കവിത.
അണയാറായ തീപ്പൊരിയും
വരണ്ട ചിരിയുംതൂകി
അയാള്‍ പറഞ്ഞു
കേട്ടിരുന്ന ജനതയും
പുതുകവിതയും
വൈചിത്ര്യമാര്‍ന്ന ജീവിതവും
കവിതയുംതേടി
മുന്നോട്ടുതന്നെപോയി
വിമര്‍ശകന് പക്ഷേ,
നിന്നിടത്തുനിന്ന് ഇളകാൻകഴിഞ്ഞില്ല !
അയാളുടെ ശരീരം
ഒരു കൽപ്രതിമയായി
രൂപാന്തരപ്പെടുകയായിരുന്നു!
അവിടം കാടുമൂടുകയും
പില്ക്കാലത്ത് ,
കമിതാക്കള്‍ക്ക് ഒളിഞ്ഞിരുന്ന്
സ്വപ്നങ്ങള്‍ കൊറിക്കാനുള്ള
വെറുമൊരു ചരിത്രാവശിഷ്ടമായി
മാറുകയും ചെയ്തു!
..........................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ