ഇന്ത്യയെ കണ്ടെത്തല്‍
വീടുപണി
ചെന്താമരാക്ഷന്‍ പിള്ള സാറിന്റെ ഗൃഹപ്രവേശം നാളെയാണ്. നാളെയാണെങ്കില്‍ എനിക്ക് സമയമുണ്ടാവില്ല. (ജാഡയല്ല, തെങ്ങുകയറ്റക്കാരന്‍ എനിക്ക് അപ്പോയന്റ്മെന്റ് തന്നിരിക്കുന്നത് നാളേക്കാണ്. ഡേറ്റു തെറ്റിയാല്‍ പിന്നെ രണ്ടുമാസത്തേക്ക് ആളെ കിട്ടില്ല) അതുകൊണ്ടാണ് ഞാന്‍ ഇന്നു തന്നെ അവിടെയൊന്ന് കേറിക്കളയാമെന്ന് വിചാരിച്ചത്.
പിള്ള സാര്‍ മുറ്റത്തുതന്നെയുണ്ടായിരുന്നു. ആകെ ബഹളം.... പെയിന്റര്‍മാരുണ്ട്, തേപ്പു പണിക്കാരുണ്ട്, ആശാരി പണിക്കാരുമുണ്ട്. വീടു പണി ഇനിയും കഴിഞ്ഞില്ലെന്നുണ്ടോ ".അല്ല മാഷേ, ഇതെന്താ ? "
"ഒന്നും പറയണ്ട സുഹൃത്തേ," അദ്ദേഹം പറഞ്ഞു. "ഇതാണ് കാര്യം. പണിക്കാര്‍ പറയുന്ന ദിവസമൊന്നും വരില്ല. ഒടുവില്‍ അവര്‍തന്നെയാ പറഞ്ഞത്, ഗൃഹപ്രവേശത്തിന് തിയ്യതി നിശ്ചയിച്ചോളാന്‍. എന്നിട്ടോ, ദാ നോക്ക് നാളെയാ ചടങ്ങ്. ഇവരിപ്പോഴും........."
"നല്ല ശുഷ്ക്കാന്തിയുള്ളവര്‍ തന്നെ , ഞാന്‍ പറഞ്ഞു.അല്ലെങ്കില്‍ ഈ രാത്രിയുള്ള പരിപാടിക്ക് അവര്‍ വരില്ലായിരുന്നല്ലോ."
"അതല്ലസാര്‍, പ്രശ്നം ".പിള്ള സാര്‍ പറഞ്ഞു. "തിരക്കിട്ട് ചെയ്യുന്നതുകൊണ്ട്. ജോലിക്ക് ഫിനിഷിംഗ് ഉണ്ടാവില്ല. എന്നാലേ, അവര്‍ കാശ് കണക്കുപോലെ വാങ്ങിക്കയും ചെയ്യും എന്താ ചെയ്ക, ഈ കാര്യം ആരോടും പറയാനും വയ്യ, തൊഴിലാളിവിരുദ്ധനായിപ്പോവില്ലേ. ...",കഷണ്ടിത്തല തുടച്ചുകൊണ്ട് സാറ്‍ പറഞ്ഞു
"അതു പോട്ടെ, ഇന്നു വന്നത് മുന്‍കൂര്‍ ജാമ്യവുമായല്ലല്ലോ," പിള്ളസാര്‍ എന്റെ കാര്യം തിരക്കാന്‍ തുടങ്ങി............
വീടുപണി
ചെന്താമരാക്ഷന്‍ പിള്ള സാറിന്റെ ഗൃഹപ്രവേശം നാളെയാണ്. നാളെയാണെങ്കില്‍ എനിക്ക് സമയമുണ്ടാവില്ല. (ജാഡയല്ല, തെങ്ങുകയറ്റക്കാരന്‍ എനിക്ക് അപ്പോയന്റ്മെന്റ് തന്നിരിക്കുന്നത് നാളേക്കാണ്. ഡേറ്റു തെറ്റിയാല്‍ പിന്നെ രണ്ടുമാസത്തേക്ക് ആളെ കിട്ടില്ല) അതുകൊണ്ടാണ് ഞാന്‍ ഇന്നു തന്നെ അവിടെയൊന്ന് കേറിക്കളയാമെന്ന് വിചാരിച്ചത്.
പിള്ള സാര്‍ മുറ്റത്തുതന്നെയുണ്ടായിരുന്നു. ആകെ ബഹളം.... പെയിന്റര്‍മാരുണ്ട്, തേപ്പു പണിക്കാരുണ്ട്, ആശാരി പണിക്കാരുമുണ്ട്. വീടു പണി ഇനിയും കഴിഞ്ഞില്ലെന്നുണ്ടോ ".അല്ല മാഷേ, ഇതെന്താ ? "
"ഒന്നും പറയണ്ട സുഹൃത്തേ," അദ്ദേഹം പറഞ്ഞു. "ഇതാണ് കാര്യം. പണിക്കാര്‍ പറയുന്ന ദിവസമൊന്നും വരില്ല. ഒടുവില്‍ അവര്‍തന്നെയാ പറഞ്ഞത്, ഗൃഹപ്രവേശത്തിന് തിയ്യതി നിശ്ചയിച്ചോളാന്‍. എന്നിട്ടോ, ദാ നോക്ക് നാളെയാ ചടങ്ങ്. ഇവരിപ്പോഴും........."
"നല്ല ശുഷ്ക്കാന്തിയുള്ളവര്‍ തന്നെ , ഞാന്‍ പറഞ്ഞു.അല്ലെങ്കില്‍ ഈ രാത്രിയുള്ള പരിപാടിക്ക് അവര്‍ വരില്ലായിരുന്നല്ലോ."
"അതല്ലസാര്‍, പ്രശ്നം ".പിള്ള സാര്‍ പറഞ്ഞു. "തിരക്കിട്ട് ചെയ്യുന്നതുകൊണ്ട്. ജോലിക്ക് ഫിനിഷിംഗ് ഉണ്ടാവില്ല. എന്നാലേ, അവര്‍ കാശ് കണക്കുപോലെ വാങ്ങിക്കയും ചെയ്യും എന്താ ചെയ്ക, ഈ കാര്യം ആരോടും പറയാനും വയ്യ, തൊഴിലാളിവിരുദ്ധനായിപ്പോവില്ലേ.
"അതു പോട്ടെ, ഇന്നു വന്നത് മുന്‍കൂര്‍ ജാമ്യവുമായല്ലല്ലോ," പിള്ളസാര്‍ എന്റെ കാര്യം തിരക്കാന്‍ തുടങ്ങി............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ