അച്ഛന്‍
...
ക്ലാസില്‍ കരഞ്ഞുകലങ്ങി, ചെമന്ന കണ്ണുകളുമായിരിക്കുന്ന
പെണ്‍കുട്ടിയെ കണ്ട് പ്രൊഫെസര്‍ക്ക് വിഷമം തോന്നി.
പാവം, അദ്ദേഹം വിചാരിച്ചു.
എന്തു പറ്റി കുട്ടീ ? അദ്ദേഹം അവളോടു ചോദിച്ചു.
അവളാകട്ടെ അപ്പോഴും തേങ്ങിക്കരയുകയായിരുന്നു
പ്രൊഫെസര്‍ വാത്സല്യത്തോടെ പറഞ്ഞു :നോക്കൂ മോളേ, എന്തു പ്രശ്നമാണെങ്കിലും എന്നോടു പറയാം. ഞാന്‍ മോളുടെ അച്ഛനെപ്പോലെതന്നെയല്ലേ.....
പെണ്‍ കുട്ടിയില്‍ നിന്നു പുറപ്പെട്ടത് ഒരു അലര്‍ച്ചയായിരുന്നു.
പേടിച്ചലറിക്കൊണ്ട് പുറത്തേക്കു പാഞ്ഞു പോവുന്ന അവളെക്കണ്ട് അമ്പരന്നു നില്ക്കാനേ, പ്രൊഫെസര്‍ക്ക കഴിഞ്ഞുള്ളൂ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ